ന്യൂയോർക്ക്: ഹോളീവുഡിലെ രണ്ടാമത്തെ പ്രധാന ചലച്ചിത്ര, ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ഗോൾഡൻ ഗ്ലോബ് ബഹുമതികളിന്ന് പ്രഖ്യാപിക്കും. ഓസ്‌ക്കറിന് ശേഷം കലാകാരന്മാർ ഏറെ പ്രതീക്ഷിക്കുന്ന ബഹുമതിയാണ് ഗോൾഡൻ ഗ്ലോബ്.
ഹോളിവുഡിലെ സിനിമ,ദൃശ്യമാദ്ധ്യമ രംഗത്തെ കലാകാരന്മാരെ ലോക മാദ്ധ്യമങ്ങളുമായി കോർത്തിണക്കാനുദ്ദേശിച്ചാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നൽകിത്തുടങ്ങിയത്. രണ്ടു മാസം പല തവണ നീട്ടിവെച്ച ശേഷമാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. ബെവർലീ ഹിൽസിലെ പ്രശസ്തമായ ഹിൽട്ടൺ ഹോട്ടലിലാണ് ചലച്ചിത്ര താരങ്ങളും ടെലിവിഷൻ താരങ്ങളും ഒത്തുകൂടുന്നത്.
ഹോളിവുഡിൽ കേന്ദ്രമാക്കി നടക്കുന്ന മൂന്ന് പുരസ്‌കാരങ്ങളാണ് ലോക സിനിമാ, ദൃശ്യമാദ്ധ്യമ രംഗത്തെ ഗ്ലാമർതാരങ്ങളെ പ്രചോദിപ്പിക്കുന്നത്. ഓസ്‌ക്കറും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾക്കുമൊപ്പം ടെലിവിഷൻ രംഗത്തിനും മറ്റ് കലാകാരന്മാർക്കും നൽകുന്ന എമ്മി പുരസ്‌കാരവുമാണ് ഏറെപേരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. 1943ലാണ് ഹോളുവുഡ് ഫോറിൻ പ്രസ്സ് അസോസിയേഷൻ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നൽകിത്തുടങ്ങിയത്.
















Comments