വാഷിംഗ്ടൺ: ചൈനയുടെ അപ്രമാദിത്തം എല്ലാ മേഖലയിലും കുറയ്‌ക്കാനുറച്ച് അമേരിക്ക. ചൈനയുടെ ആഗോള നയമായ ഒരേയൊരു ചൈന നയത്തെ എല്ലാമേഖലയിലും എതിർക്കുക എന്നതാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ പാർലമെന്റിലെ മുഴുവൻ അംഗങ്ങളും ചേർന്ന് ചൈനയ്‌ക്കെതിരെ പ്രമേയം പാസ്സാക്കാനാണ് ആലോചന നടക്കുന്നത്. അമേരിക്കൻ കോൺഗ്രസ്സിലെ രണ്ട് പ്രതിനിധികൾ ആദ്യഘട്ട പ്രമേയം മുന്നോട്ടുവച്ചുകഴിഞ്ഞു.
അമേരിക്കൻ ജനപ്രതിനിധി സഭയിൽ 21-ാംമത് പ്രമേയം കഴിഞ്ഞ 26-ാം തീയതിയാണ് രണ്ടംഗങ്ങൾ മുന്നോട്ടുവെച്ചത്. വൺ-ചൈനാ നയം ആഗോളതലത്തിൽ എതിർക്കപ്പെ ടണമെന്നും വ്യാപാര വാണിജ്യ മേഖലയിലടക്കം ചൈനയെ തഴയണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.ടോം ടിഫാനിയും സ്‌കോട്ട് പെറിയുമാണ് പ്രമേയം അവതരിപ്പിച്ചത്.
മേഖലയിൽ തായ്‌വാനുമായി മികച്ച വ്യാപാര പങ്കാളിത്തം ഉറപ്പുവരുത്താൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനയെ ദുർബലപ്പെടുത്താനുള്ള നീക്കം തുടരുന്നത്. മാത്രമല്ല തായ് വാനെ ഒരു സ്വതന്ത്ര്യഭരണകൂടമായി അംഗീകരിക്കണമെന്നും അന്താരാഷ്‌ട്ര സമിതികളിൽ തായ്വാന് പ്രാതിനിധ്യം ഉറപ്പുവരുത്താൻ അമേരിക്ക മുൻകൈ എടുക്കണ മെന്നും പ്രമേയം ആവശ്യപ്പെടുന്നു.
Comments