ന്യൂഡൽഹി; പാകിസ്താനിലെ ജിഹാദി പാഠങ്ങൾ പഠിപ്പിക്കുന്ന മദ്രസകളുമായി ആർഎസ്‌എസ് ശാഖകളെ താരതമ്യം ചെയ്ത് രാഹുൽഗാന്ധി. സാമ്പത്തിക വിദഗ്ധൻ കൗശിക് ബസുവുമായുള്ള വീഡിയോ അഭിമുഖത്തിലാണ് രാഹുൽഗാന്ധിയുടെ വിവാദ പ്രസ്താവന.പാകിസ്താനിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ മദ്രസകൾ ഉപയോഗിക്കുന്നതുപോലെയാണ് ആർഎസ്‌എസും അവരുടെ ശാഖകളെ ഉപയോഗിക്കുന്നതെന്നാണ് രാഹുൽ ആരോപണം ഉന്നയിച്ചത് . ശാഖകൾ പ്രവർത്തിക്കാൻ ആർഎസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന വിഡ്ഢിചോദ്യവും രാഹുൽ അഭിമുഖത്തിൽ ഉന്നയിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അറിയാൻ കോൺഗ്രസ് രാഹുലിനെ ഒരു പൊളിറ്റിക്കൽ പ്ലേ സ്‌കൂളിലേക്ക് അയയ്‌ക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.സോഷ്യൽ മീഡിയയിലും രാഹുലിന്റെ ഈ പ്രസ്താവനയോട് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്‌എസ് മാനനഷ്ടക്കേസ് നൽകണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.
രാജീവ് ഗാന്ധി ഫൗണ്ടേഷനും ഇന്ദിരാഗാന്ധി ഫൗണ്ടേഷനും നിങ്ങൾ സർക്കാർ ഫണ്ട് നൽകിയതു പോലെ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചല്ല ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നാണ് രാഹുലിന് ലഭിച്ച മറുപടി. “തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ആർഎസ്‌എസ് ശാഖകളെ പാകിസ്താൻ മദ്രസകളോട് താരതമ്യം ചെയ്തതിനും രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
















Comments