മുഖ്യമന്ത്രി കാണിക്കുന്നത് ചട്ടമ്പിത്തരം; തോമസ് ഐസക്കിന് തെരുവുഗുണ്ടയുടെ നിലവാരം;രൂക്ഷവിമർശനവുമായി ഡോ. കെഎസ് രാധാകൃഷ്ണൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുഖ്യമന്ത്രി കാണിക്കുന്നത് ചട്ടമ്പിത്തരം; തോമസ് ഐസക്കിന് തെരുവുഗുണ്ടയുടെ നിലവാരം;രൂക്ഷവിമർശനവുമായി ഡോ. കെഎസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2021, 07:06 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രിയും മന്ത്രിമാരും ചട്ടമ്പിത്തരവും തെരുവ് ഗുണ്ടായിസവുമാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവും മുൻ വൈസ്ചാൻസലറുമായ ഡോ. കെ.എസ് രാധാകൃഷ്ണൻ.രാജ്യം കൊള്ളയടിച്ച മുഖ്യമന്ത്രിക്കും, അനുചരന്മാർക്കും സ്പീക്കർക്കും എതിരെ നിയമപ്രകാരം അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ചട്ടമ്പിത്തരമാണ്. മുച്ചീട്ടു കളിക്കാരെയും കവലചട്ടമ്പിമാരെയും പോലീസ് പിടിക്കാൻ വരുമ്പോൾ തെരുവിൽ പോലീസിനെ ആക്രമിക്കുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് മന്ത്രി തോമസ് ഐസക്ക് തരം‌താഴുന്നത് പരിതാപകരമാണെന്നും കെ.എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സ്വർണ്ണ കള്ളക്കടത്ത്, ഡോളർ കടത്ത്, കുഴൽപണ ഇടപാട്, ലൈഫ് മിഷൻ കോഴ, ആഴക്കടൽ കുംഭകോണം, സ്പ്രിംഗ്ലർ ഡേറ്റ ഇടപാട് എന്നിങ്ങനെ പല തരത്തിൽ രാജ്യം കൊള്ളയടിച്ചവരാണ് പിണറായി സംഘം. സ്വപ്നയും, ശിവശങ്കരനും കോൺസുലേറ്റ് വഴി സ്വർണ്ണംകടത്തിയപ്പോൾ അത് മുഖ്യമന്ത്രിയിലെത്തുമെന്ന് സ്വബോധമുള്ളവർക്ക് അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെ പേരുകൾ ഉയർന്നു വരുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം

മുഖ്യമന്ത്രീ… അങ്ങ് ചട്ടമ്പിത്തരം കാണിക്കരുത്
രാജ്യം കൊള്ളയടിച്ച മുഖ്യമന്ത്രിക്കും, അനുചരന്മാർക്കും സ്പീക്കർക്കും എതിരെ നിയമപ്രകാരം അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ചട്ടമ്പിത്തരമാണ്. മുച്ചീട്ടു കളിക്കാരെയും കവലചട്ടമ്പിമാരെയും പോലീസ് പിടിക്കാൻ വരുമ്പോൾ തെരുവിൽ പോലീസിനെ ആക്രമിക്കുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് മന്ത്രി തോമസ് ഐസക്ക് തരംതാണത് പരിതാപകരം തന്നെ.
സ്വർണ്ണ കള്ളക്കടത്ത്, ഡോളർ കടത്ത്, കുഴൽപണ ഇടപാട്, ലൈഫ് മിഷൻ കോഴ, ആഴക്കടൽ കുംഭകോണം, സ്പ്രിംഗ്ലർ ഡേറ്റ ഇടപാട് എന്നിങ്ങനെ പല തരത്തിൽ രാജ്യം കൊള്ളയടിച്ചവരാണ് പിണറായി സംഘം. സ്വപ്നയും, ശിവശങ്കരനും കോൺസുലേറ്റ് വഴി സ്വർണ്ണംകടത്തിയപ്പോൾ അത് മുഖ്യമന്ത്രിയിലെത്തുമെന്ന് സ്വബോധമുള്ളവർക്ക് അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെ പേരുകൾ ഉയർന്നു വരുകയും ചെയ്തു.
മന്ത്രി തോമസ് ഐസക്ക് സ്വന്തം വഴിക്കും വൻ അഴിമതി നടത്തി. ട്രഷറി കൊള്ള കേരളത്തിൽ ആദ്യ സംഭവമായിരുന്നു. സംസ്ഥാന ഖജനാവിൽ നിന്നും ഖജനാവ് കാവൽക്കാർ കൊള്ളനടത്തിയിട്ടും ധനകാര്യ വകുപ്പ് മന്ത്രി ഫലപ്രദമായ അന്വേഷണം പോലും നടത്തിയില്ല. ധനകാര്യ വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ഖജനാവ് കൊള്ളയടിച്ചവർക്ക്, കൊള്ളയടിക്കാൻ ഒരിക്കലും കഴിയില്ല.
കിഫ്ബി എന്നത് ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ കൺകെട്ട്‌ കൊണ്ട് കൊള്ളയടിക്കുകയായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി. നികുതി പിരിവിലൂടെ പൗരജനങ്ങൾ നൽകുന്ന പണം എന്തിനു വേണ്ടി ചെലവാക്കണമെങ്കിലും നികുതിദായകരുടെ സമ്മതം വേണമെന്നത് പ്രാഥമിക നിയമമാണ്. നികുതിദായകർക്ക് വേണ്ടി ആ സമ്മതം നൽകുന്നത് നിയമനിർമ്മാണ സഭയാണ്. അതുപ്രകാരം ഓരോ വിഭാഗത്തിനും നൽകിയ പണം അതിനുവേണ്ടി തന്നെ ന്യായയുക്തമായി വിനിയോഗിച്ചോ എന്ന് പരിശോധിക്കാനുള്ള അവകാശം അക്കൗണ്ടന്റ്‌റ് ജനറലിനുമാണ് ഉള്ളത്.
എന്നാൽ, നികുതിപ്പണം കിഫബിയിലേക്ക് വകമാറ്റുകയും അങ്ങനെ വകമാറ്റിയ പണം തന്നിഷ്ടം പോലെ ചെലവഴിക്കുകയും ചെയ്യുന്നു എന്നതാണ് കിഫ്ബിയുടെ പ്രവർത്തന രീതി. ഈ പണച്ചെലവ് ന്യായയുക്തമായിട്ടാണോ നടത്തിയത് എന്ന് അക്കൗണ്ടന്റ്‌റ് ജനറൽ പരിശോധിക്കാനും പാടില്ല എന്ന് മന്ത്രി ശഠിക്കുന്നു. മാത്രമല്ല ഈ സംസ്ഥാനത്തെ പണയപ്പെടുത്തി രാജ്യത്ത് നിലനിൽക്കുന്ന സകലനിയമങ്ങളും ലംഘിച്ച് കൊണ്ട് തന്നിഷ്ടം പോലെ കടമെടുക്കുകയും ചെയ്യുന്നു.
ഇതിനെകുറിച്ച് അന്വേഷിക്കരുത് എന്നാണ് ധനകാര്യ വകുപ്പ് മന്ത്രി പറയുന്നത്. അങ്ങനെ അന്വേഷിച്ചാൽ തങ്ങൾ സഹകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മന്ത്രി മറക്കുന്ന ഒരു കാര്യം, കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. കേരളത്തിലെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഭരണഘടന ബാധകമാണ്. ഇ ഡിയുടെ മുമ്പാകെ താങ്കളും ശിങ്കിടികളും ഹാരാജായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇ ഡിക്ക് അധികാരമുണ്ട്.
കൈവിലങ്ങോടെ ഇഡിയുടെ മുൻപാകെ അങ്ങ് പോകുന്നത് ശോഭനമല്ല.
ഡോ. കെ. എസ്. രാധാകൃഷ്ണൻ

മുഖ്യമന്ത്രീ… അങ്ങ് ചട്ടമ്പിത്തരം കാണിക്കരുത്രാജ്യം കൊള്ളയടിച്ച മുഖ്യമന്ത്രിക്കും, അനുചരന്മാർക്കും സ്പീക്കർക്കും…

Posted by Dr K S Radhakrishnan on Saturday, March 6, 2021

Tags: K.S Radhakrishnan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies