ന്യൂഡൽഹി: ഇന്ത്യയിലെ വാക്‌സിനേഷൻ കുതിപ്പിനെ പ്രശംസിച്ച് ലോകരാജ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന നേതൃത്വമാണ് ലോകനേതാക്കൾ എടുത്തുപറയുന്നത്. ഒപ്പം ലോകാരോഗ്യ സംഘടനയും ഐക്യരാഷ്‌ട്രസഭയും ഇന്ത്യയിലെ വാക്സിനേഷൻ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഒരാഴ്ചയ്‌ക്കിടെ അഞ്ചിരട്ടി വർദ്ധനയാണ് ഇന്ത്യയിലെ വാക്‌സിനേഷനിൽ രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ വാക്‌സിനേഷൻ ആരംഭിച്ച് ഒരു മാസത്തിനകം 54 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്. എന്നാൽ പ്രധാനമന്ത്രി വാക്‌സിൻ മാർച്ച് ഒന്നിന് സ്വീകരിച്ചതോടെ രാജ്യം മുഴുവൻ വാക്‌സിനെടുക്കുന്നതിൽ വൻ പ്രധാന്യവും ഉത്സാവഹവുമാണ് ദൃശ്യമാകുന്നത്. 54 ലക്ഷത്തിൽ നിന്നാണ് 8 ദിവസം കൊണ്ട് രണ്ടു കോടി ഒരു ലക്ഷത്തിലേക്ക് വാക്‌സിനേഷൻ തോത് കുതിച്ചുയർന്നത്.
ഇന്ത്യയുടെ വാക്‌സിനേഷൻ മുന്നേറ്റത്തെ അതിശയകരമെന്നാണ് ബ്ലൂംബർഗ് ആന്റ് ജോൺ ഹോപ്കിൻസ് സർവ്വകലാശാല വിശേഷിപ്പിക്കുന്നത്. നൂറുപേരിൽ എത്ര ഡോസ് എന്ന കണക്കും 0.41 എന്നതിൽ നിന്ന് 1.56 എന്ന ദേശീയ ശരാശരി യിലേക്കാണ് ഉയർന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 16 ലക്ഷം പേർ വാക്‌സിനെടുത്തതും ലോകരാജ്യങ്ങളുടെ കണക്കിൽ വളരെ വലുതാണ്.
ഇന്ത്യയിൽ അറുപത് വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിനേഷൻ എന്ന രണ്ടാം ഘട്ടത്തിനാണ് നരേന്ദ്രമോദി വാക്‌സിനെടുത്തതോടെ വലിയ സ്വീകാര്യത ലഭിച്ചത്. ഇവർക്കൊപ്പം 45 വയസ്സിൽ ഗുരുതരമായ അസുഖങ്ങളോ മറ്റ് ശാരിരിക പ്രശ്‌നങ്ങളുള്ളവരോ ആയ പൗരന്മാർക്കും വാക്‌സിൻ നൽകാനാണ് തീരുമാനം.
പൊതു വാക്‌സിനേഷൻ സർക്കാർ സംവിധാനം വഴി നടപ്പാക്കുന്നതിനൊപ്പം ആരോഗ്യമന്ത്രാലയം തീരുമാനിച്ച സ്വകാര്യ ആശുപത്രികളും വാക്‌സിനേഷൻ കേന്ദ്രമായത് നഗരങ്ങളിലെല്ലാം പൗരന്മാർക്ക് വലിയ ആശ്വാസമായി. ഇതോടൊപ്പം പ്രമുഖവ്യവസായ ശാലകളും സ്വകാര്യ കമ്പനികളും തങ്ങളുടെ തൊഴിലാളി കൾക്കായി എല്ലാ വാക്‌സിനേഷൻ നടപടികളും സൗജന്യമാക്കാനെടുത്ത തീരുമാനവും വലിയ തരംഗമായിരിക്കുകയാണ്. റിലയൻസ്, ഇൻഫോസിസ്, അക്‌സെഞ്ചർ എന്നിവരാണ് തൊഴിലാളികൾക്കും അവരുടെ കുടുംബാംഗ ങ്ങൾക്കും സൗകര്യം ഒരുക്കുന്നത്.
















Comments