തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടൂ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ. തെരഞ്ഞെടുപ്പ് സമയത്തെ പരീക്ഷകളെ സംബന്ധിച്ചാണ് ഇന്നലെ വൈകിയും തീരുമാനമായില്ല. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ നിർദ്ദേശത്തിലാണ് ഇതുവരെ തീരുമാനം ആകാത്തത്. അനിശ്ചിതത്വം മാറാത്ത അന്തരീക്ഷം കുട്ടികളുടെ ഭാവി ഒരു വർഷത്തെ ഉപരിപഠന സാദ്ധ്യതപോലും പ്രശ്‌നത്തിലാക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഒരേ സ്വരത്തിൽ പരാതിപ്പെടുന്നത്.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ അപേക്ഷ നൽകിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് വരാനുള്ളത്.
തീരുമാനം എന്തുതന്നെയായാലും പതിനേഴിന് തുടങ്ങുന്ന തരത്തിൽ മുന്നേ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് നീങ്ങുകയാണ്. പരീക്ഷ തുടങ്ങാൻ 6 ദിവസം ബാക്കി നിൽക്കെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്കയാണുള്ളത്.
















Comments