മിലാൻ: ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടറുകളിൽ കാലിടറി വമ്പന്മാർ. ലയണൽ മെസ്സിയുടെ ബാഴ്‌സലോണയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസുമാണ് ക്വാർട്ടർ കാണാനാകാതെ പുറത്തുപോയത്. രണ്ടു പാദങ്ങളിലായി നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ യുവന്റസിനെ വീഴ്‌ത്തിയത് എഫ്.സി.പോർട്ടോയാണ്. നെയ്മറുടെ പി.എസ്.ജിയാണ് മെസ്സിയുടെ ബാഴ്‌സലോണയെ തോൽപ്പിച്ചത്.
രണ്ടാം മത്സരത്തിൽ 3-2നും ജയിച്ചെങ്കിലും ആദ്യ പോരാട്ടത്തിൽ 1-2 പോർട്ടോയുടെ തടകത്തിലേറ്റ തോൽവിയാണ് യുവന്റസിന് വിനയായത്. എവേ മത്സരത്തിൽ നേടിയ ഗോളിന്റെ മികവിലാണ് പോർട്ടോ ജയം സ്വന്തമാക്കിയത്. ഇന്നലെ രണ്ടാം പാദ മത്സരത്തിൽ 4-2 വേണ്ടിയിരുന്ന യുവന്റസിന് 3-2നാണ് ജയിക്കാനായത്. എന്നാൽ ആ ജയം പോർട്ടോയ്‌ക്ക് അനുകൂലവുമായി. കളിയുടെ 49,63 മിനിറ്റുകളിൽ ഫ്രെഡിറികോ ചെസിയയുടെ ഇരട്ടഗോളും രണ്ടാം പകുതിയുടെ അധിക സമയത്ത് ആഡ്രിയാൻ റാബോയിറ്റ് നേടിയ ഗോളുമാണ് യുവന്റസിന് 3 ഗോളുകൾ നേടിക്കൊടുത്ത്. പോർട്ടോയ്‌ക്കായി സെർഗിയോ ഒലിവേര 19-ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തും രണ്ടു ഗോളുകൾ നേടി ജയം ഉറപ്പിച്ചു.
ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ തീർത്തും നിറം മങ്ങി. ആദ്യ പാദത്തിൽ 4-1ന് ഗംഭീരജയം ക്യാംപ് നൂവിൽ നേടിയതാണ് പി.എസ്.ജിക്ക് മേൽകൈ നേടിക്കൊടു ത്തത്. ഇന്നലെ സ്വന്തം തട്ടകത്തിൽ ബാഴ്‌സയെ 1-1ന് സമനിലയിൽ കുരുക്കിയ തോടെ നെയ്മറും കൂട്ടരും ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടന്നു. കളിയുടെ 30-ാം മിനിറ്റിലെ പെനാൽറ്റി മുതലാക്കി കിലിയൻ എംബാപ്പേയാണ് രണ്ടാം പാദത്തിലെ ഏക ഗോൾ നേടിയത്. 37-ാം മിനിറ്റിൽ ബാഴ്‌സയ്‌ക്കായി മെസ്സിയും രണ്ടാം പാദത്തെ സമനിലഗോൾ നേടി. എന്നാൽ പിന്നീട് ഗോളടിക്കാൻ ബാഴ്‌സനിരയെ അനുവദിക്കാത്തവിധം പ്രതിരോധം ശക്തമാക്കിയാണ് പി.എസ്.ജി കളം നിറഞ്ഞത്.
Comments