കൊച്ചി: ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകും. ഇത്തവണ വീട്ടിൽ നേരിട്ടെത്തി കൈമാറുകയോ ആളില്ലെങ്കിൽ ചുമരിൽ പതിക്കുകയോ ചെയ്യാനാണ് ആലോചിക്കുന്നതെന്ന് കസ്റ്റംസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഡോളർകടത്ത്, സ്വർണക്കടത്ത് തുടങ്ങിയ വിവാദ കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ചോദ്യം ചെയ്യലിന് കഴിഞ്ഞ ബുധനാഴ്ച എത്താൻ ആവശ്യപ്പെട്ട് വട്ടിയൂർക്കാവിലെ വീട്ടുവിലാസത്തിലേക്ക് തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താൻ മടങ്ങി. ഇമെയിൽ ആും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം. ഈ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങുന്നത്.
ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം ആറ് ഐഫോണുകൾ വാങ്ങി നൽകി എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിൽ ഒരു ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി.
















Comments