അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദ് മൊട്ടേരാ സ്റ്റേഡിയത്തിലെ മത്സരം പകൽ-രാത്രിയായിട്ടാണ് നടക്കുന്നത്. ബാറ്റിംഗിൽ രോഹിതിനൊപ്പം കെ.എൽ.രാഹുൽ ഓപ്പണറായി ഇറങ്ങുമെന്ന് നായകൻ വിരാട് കോഹ്ലി അറിയിച്ചു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയി ലുള്ളത്. ഐ.സി.സി റാങ്കിങ്ങിൽ ആദ്യ രണ്ടു സ്ഥാനത്താണ് ഇന്ത്യയും ഇംഗ്ലണ്ടു മുള്ളത്.
ഓപ്പണറുടെ റോളിൽ ശിഖർ ധവാനും മലയാളിതാരം സഞ്ജു സാംസണുമാണ് സ്ഥാനം ഇല്ലാതായിരിക്കുന്നത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. ഹാർദ്ദിക് പാണ്ഡ്യയാണ് മദ്ധ്യനിരയിൽ ഇന്ത്യക്ക് തുറപ്പുചീട്ട്. ഓസ്‌ട്രേലിയയിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഹാർദ്ദിക്കിന് ഗുണമാകുന്നത്. യുവനിരയിൽ സൂര്യ കുമാർ യാദവിനെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഒപ്പം രാഹുൽ തെവാതിയയും ഇഷൻ കിഷനും സാദ്ധ്യതാ പട്ടികയിലുണ്ട്.
ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. ലോകകപ്പി നുള്ള ടീമിനെ കണക്കാക്കിയാണ് ഇത്തവണ താരങ്ങളെ അണിനിരത്തുക എന്നും വിരാട് വ്യക്തമാക്കി. ബാറ്റിംഗ് മികവാണ് പുതിയ താരങ്ങളെ ടീമിലെടുക്കു ന്നതിന്റെ മാനദണ്ഡം. മികച്ച ടോട്ടൽ എല്ലാ മത്സരത്തിലും ഇന്ത്യക്ക് വേണമെന്നും കോഹ്ലി വ്യക്തമാക്കി.
















Comments