ലണ്ടൻ: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എ.സി. മിലാൻ മത്സരം സമനിലയിൽ കലാശിച്ചു. മറ്റ് മത്സങ്ങളിൽ ആഴ്‌സണലുംമ ടോട്ടനവും പ്രീക്വാർട്ടർ ആദ്യപാദ മത്സരം ജയിച്ചുകയറി.
ആദ്യ മത്സരത്തിൽ യുണൈറ്റഡും മിലാനും ഓരോ ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരി്ഞ്ഞത്. കളിയുടെ 50-ാം മിനിറ്റിൽ അമാദ് ഡിയാലോവാണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. എന്നാൽ കളിയുടെ അവസാന നിമിഷം സൈമൺ കെയറാണ് മിലാന് എവേ മത്സരത്തിലെ നിർണ്ണായക സമനില ഗോൾ നൽകിയത്. എവേ മത്സരമായതിനാൽ ഇനി മുൻതൂക്കം മിലാനാണ്.
മറ്റ് മത്സരത്തിൽ ആഴ്‌സണൽ 3-1ന് ഒളിമ്പിയാക്കോസിനെതിരെ മികച്ച ജയം നേടി. മാർട്ടിൻ ഒഡേഗാർഡ്, ഗബ്രിയേൽ, മുഹമ്മദ് എൽനാനി എന്നിവരാണ് ആഴ്‌സണലിനായി ഗോൾ നേടിയത്. ഒളിമ്പിയാക്കോസിന്റെ ഏക ഗോൾ നേടിയത് യൂസഫ് എൽ അറബിയാണ്.
ടോട്ടനത്തിന്റെ ആദ്യപാദ മത്സരത്തിലെ ജയം ഡൈനാമോ സാഗ്രേബിനെ തിരെയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹാരീ കെയിനും ടീമംഗങ്ങളും ജയം സ്വന്തമാക്കിയത്. നായകനായ ഹാരീ കെയിനിന്റെ ഇരട്ട ഗോളുകളാണ് ടീമിന് മികച്ച ജയം സ്വന്തം തട്ടകത്തിൽ നൽകിയത്.
















Comments