ന്യൂഡൽഹി: കൊറോണ വാക്‌സിനേഷനിൽ ഇന്ത്യ വൻകുതിപ്പിൽ. ഒറ്റ ദിവസം 20 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയാണ് ഇന്ത്യ റെക്കോഡിട്ടത്. ഇന്നലത്തെ കണക്കിലാണ് ഒറ്റ ദിവസത്തെ വാക്‌സിനേഷൻ 20 ലക്ഷം കടന്നതെന്ന് കേന്ദ്ര ആരോഗ്യവകുപ്പറിയിച്ചു.
ഇന്നലെ ഒരു ദിവസം എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ചേർന്ന് 20,52,537 പേർക്ക് കൊറോണ വാക്‌സിൻ നൽകി. കൊറോണ വാക്‌സിനാരംഭിച്ചിട്ട് 56-ാം ദിവസത്തിലാണ് ഇരുപതു ലക്ഷംപേർക്ക് ഒരു ദിവസം വാക്‌സിൻ നൽകാൻ സാധിച്ചത്. 30,561 സെഷനുകളിലായിട്ടാണ് വാക്‌സിൻ കുത്തിവെയ്പ്പ് നൽകിയത്.
ഇതുവരെ 16,39,663 ആരോഗ്യരക്ഷാ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇവർക്കൊപ്പം ആരോഗ്യ സുരക്ഷാ രംഗത്തെ 4,13,874 പേരും വാക്‌സിനെടുത്തു. ഇന്ത്യയൊട്ടാകെ 4,86,314 സെഷനുകളിലായി 2,82,18,457 പേർക്കാണ് ഇതുവരെ വാക്‌സിൻ ലഭ്യമാക്കിയത്. എട്ടു സംസ്ഥാനങ്ങളാണ് വാക്‌സിനേഷനിൽ മുന്നിട്ടു നിൽക്കുന്നത്. 75 ശതമാനമാണ് ഈ സംസ്ഥാനങ്ങളുടെ വാക്‌സിനേഷൻ തോത്. പത്തു സംസ്ഥാനങ്ങൾ രജിസ്റ്റർ ചെയ്ത 63 ശതമാനം പേർക്ക് വാക്‌സിൻ നൽകി. രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകുന്ന കാര്യത്തിലും പത്തുശതമാനം പേർക്ക് വാക്‌സിൻ നൽകി ഉത്തർപ്രദേശ് മുന്നേറുകയാണ്.
Comments