ന്യൂഡൽഹി: വാക്‌സിനെടുക്കുന്ന കാര്യത്തിൽ പ്രമുഖർ വീണ്ടും ശ്രദ്ധനേടുന്നു. ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെന്ന് വിശേഷിപ്പിക്കുന്ന രത്തൻ ടാറ്റ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇന്ത്യയിലെ പ്രമുഖ വ്യക്തികളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെയാണ് വാക്‌സിനെടുക്കുന്നതിൽ മാതൃക കാണിക്കാൻ തുടങ്ങിയത്.
Very thankful to have gotten my first vaccination shot today. It was effortless and painless. I truly hope everyone can be immunised and protected soon.
— Ratan N. Tata (@RNTata2000) March 13, 2021
‘താനും ആദ്യ ഡോസ് സ്വീകരിച്ചു. തീർത്തും വേദനാ രഹിതവും അസ്വസ്ഥതകളൊന്നുമില്ലാതെയാണ് വാക്‌സിനേഷൻ നടന്നത്. എല്ലാവർക്കും അതിവേഗം വാക്‌സിനേഷനിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകട്ടെ.’ രത്തൻ ടാറ്റ പറഞ്ഞു.
Comments