ഒട്ടാവ: പാകിസ്താനെതിരെ അന്താരാഷ്ട്രവേദിയിൽ തുറന്നടിച്ച് കാനഡ മുൻ നയതന്ത്രജ്ഞൻ. അഫ്ഗാനിലെ എല്ലാ ഭീകരാക്രമണങ്ങൾക്കും പിന്നിൽ പാകിസ്താനാണെന്ന തെളിവുനിരത്തിയാണ് നയതന്ത്രജ്ഞനായ ക്രിസ് അലക്സാണ്ടർ രംഗത്ത് എത്തിയത്. പാകിസ്താൻ നടത്തുന്നത് നിഴൽയുദ്ധമാണ്. അത് അവസാനിക്കാ ത്തിടത്തോളം അഫ്ഗാനിൽ ഒരിക്കലും സമാധാനം പുന:സ്ഥാപിക്കാനാകില്ലെന്നും ക്രിസ് പറഞ്ഞു.
പാകിസ്താന്റെ ശക്തി അവരുടെ സൈന്യമാണ്. സൈന്യം തന്നെയാണ് ഐ.എസ്.ഐ എന്ന അവരുടെ രഹസ്യാന്വേഷണ വിഭാഗത്തിനേയും നയിക്കുന്നത്. ഈ രണ്ട് സംവിധാനമാണ് താലിബാന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നത്. പാകിസ്താൻ എല്ലാ അന്താരാഷ്ട്ര നിയമങ്ങളേയും പരിശ്രമങ്ങളേയും കാറ്റിൽ പറത്തുകയാണെന്നും ക്രിസ് അലക്സാണ്ടർ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം ഒന്നാകെ പാകിസ്താന്റെ ഭീകരത വളർത്തുന്ന നയത്തിനെ എതിർത്തേ മതിയാകൂ. കശ്മീരിനേയും അഫ്ഗാനിസ്ഥാനേയും കൈവശമാക്കാൻ 1947 മുതൽ നടത്തുന്ന നീക്കമാണ് പാകിസ്താന്റേതെന്നും ഈ രണ്ടു രാജ്യങ്ങളിലെ സാധാരക്കാരായ ജനങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള പാക് നയങ്ങൾ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ക്രിസ് ചൂണ്ടിക്കാട്ടി.
















Comments