ലക്‌നൗ: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ബനാറസ് സർവ്വകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായി ജോയിൻ ചെയ്യുന്നു എന്ന വാർത്തകൾ വ്യാജമെന്ന് റിലയൻസ്. വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യങ്ങൾ റിലയൻസ് വിശദീകരിച്ചത്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് നിത അംബാനി.
ബനാറസ് സർവ്വകലാശാലയിൽ നിതയെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കുന്നത് സംബന്ധിച്ച് ക്ഷണമൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം നിർദ്ദേശവുമായി ആരും നിതയെ ബന്ധപ്പെട്ടിട്ടില്ലെന്നും റിലയൻസ് വക്താവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ബനാറസ് സർവ്വകലാശാലയിൽ നിത അംബാനി ജോയിൻ ചെയ്യുന്നതിനെതിരെ ഇന്നലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പ്രതികരണവുമായി റിലയൻസ് എത്തിയത്.
ബനാറസിലെ വുമൺ സ്റ്റഡീസ് ആൻഡ് ഡെവലപ്‌മെന്റ് പഠന വിഭാഗത്തിലാണ് യൂണിവേഴ്‌സിറ്റി നിത അംബാനിയെ വിസിറ്റിംഗ് പ്രൊഫസറാക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാദ്ധ്യമ വാർത്തകൾ. ഇത് സംബന്ധിച്ച് റിലയൻസ് ഫൗണ്ടേഷന് കത്തയച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെയാണ് റിലയൻസ് സംഭവത്തിൽ പ്രതികരിച്ചത്.
















Comments