മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ മികച്ച ജയത്തോടെ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും. റയൽ മാഡ്രിഡ് രണ്ടാം പാദത്തിൽ അത്‌ലാന്റയേയും സിറ്റി മോൺഷെൻ ഗ്ലാഡ്ബാഷിനേയുമാണ് തോൽപ്പിച്ചത്. റയൽ 3-1നും സിറ്റി 2-0നുമാണ് എതിരാളികളെ തോൽപ്പിച്ചത്.
കളിയുടെ ഇരുപകുതികളിലുമായിട്ടാണ് റയൽ ഗോളുകളടിച്ചത്. 34-ാം മിനിറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്.60-ാം മിനിറ്റിലെ പെനാൽറ്റി മുതലാക്കി സെർജിയോ റാമോസ് രണ്ടാം ഗോളും നേടി. 83-ാം മിനിറ്റിൽ അത്‌ലാന്റയ്‌ക്ക് വേണ്ടി ലൂയിസ് ഫ്രൂട്ടോയാണ് ഏക മറുപടി ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം ജയം ആധികാരികമാക്കി മാർക്കോ അസെൻസിയോ റയലിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.
രണ്ടാം പ്രീക്വാർട്ടർ പോരാട്ടത്തിൽ മാഞ്ച്‌സറ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോൺഷെൻ ഗ്ലാഡ്ബാഷിനെ തോൽപ്പിച്ചത്. 12-ാം മിനിറ്റിൽ കെവിൻ ഡീ ബ്രൂയിനും 18-ാം മിനിറ്റിൽ ഇൽകേ ഗുൺഡോഗനുമാണ് ഗോളുകൾ നേടിയത്.
Comments