ബീജിയിംഗ്: അതിഥികളെ സന്തോഷിപ്പിക്കാൻ മിണ്ടാപ്രാണികളോട് ക്രൂരതകാട്ടി ചൈനയിലെ പ്രശസ്തമായ ഹോട്ടൽ. ശൈത്യ മേഖലയിൽ മാത്രം ജീവിക്കാൻ കഴിയുന്ന ധ്രുവക്കരടികളാണ് ഹോട്ടൽ ജീവനക്കാരുടെ ക്രൂരതയ്‌ക്ക് ഇരയായത്. കൃത്രിമ സൗകര്യങ്ങൾ ഒരുക്കി ഇടുങ്ങിയ മുറിയിൽ പാർപ്പിച്ചിരിക്കുകയാണ് കരടികളെ. വടക്കുകിഴക്കൻ ചൈനയിലെ ഹാർബിൻ പോളാർ ലാൻഡ് എന്ന ഹോട്ടലിലാണ് സംഭവം.
അതിഥികളെ സന്തോഷിപ്പിക്കാനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്ന ഹോട്ടൽ ജീവനക്കാരുടെ പ്രവൃത്തിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇടുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമ്മിച്ചെടുത്ത മഞ്ഞുപാളികളും പാറകളും അതിന് ചുറ്റുമായി അതിഥികൾക്കുള്ള മുറികൾ പണിതിരിക്കുകയാണ് ഹോട്ടലിനുള്ളിൽ. എല്ലാ മുറികളിൽ നിന്നും 24 മണിക്കൂറും കരടികളെ കാണാൻ സാധിക്കും.
തറയിൽ വെള്ളനിറം പെയിന്റ് ചെയ്തിട്ടുണ്ട്. ആർട്ടിക് മേഖലയുടെ പ്രതീതി ഉണർത്തുന്നതിനായാണിത്. കരടികളുടെ ജീവിത വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കാൻ ഈ കൃത്രിമത്വം കാരണമാകും. സംഭവം വാർത്തയായതോടെ പ്രതിഷേധവുമായി മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളെ ചൂഷണം ചെയ്ത് പൈസ സമ്പാദിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ജനങ്ങൾ ആകൃഷ്ടരാകരുതെന്ന് മൃഗസംരക്ഷണ സംഘടനകൾ പറയുന്നു.
















Comments