ഇന്ത്യൻ മഹാസമുദ്രത്തിൽ അന്യഗ്രഹ ജീവി? നിമിഷ നേരംകൊണ്ട് രൂപമാറ്റം, 2013ലെ വീഡിയോ വീണ്ടും ശ്രദ്ധനേടുന്നു

Published by
Janam Web Desk

ന്യൂഡൽഹി: കടലിനുള്ളിലെ രഹസ്യങ്ങൾ തേടിയുള്ള പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് കൗതുകമാകുന്നത് ആദ്യമല്ല. പുതിയ കണ്ടെത്തലിനായി ഗവേഷകർ സമുദ്രങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ അപൂർവ്വ ജീവിയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അന്യഗ്രഹ ജീവിയാണെന്ന തോന്നലാണ് ഒറ്റനോട്ടത്തിൽ ഉണ്ടാകുകയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇടയ്‌ക്കിടയ്‌ക്ക് രൂപം മാറുന്ന ജീവിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്ന ഈ വീഡിയോ 2013ലേതാണ്. റിമോർട്ട് കൺട്രോളിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ 3753 അടി താഴ്‌ച്ചയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്.

നാരങ്ങ സ്‌ക്വീസർ(നാരങ്ങ പിഴിയാൻ ഉപയോഗിക്കുന്ന ഉപകരണം) പോലെയാണ് ആദ്യം ഈ ജീവിയെക്കണ്ടാൽ തോന്നുക. കുറച്ചുനേരം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ ജീവി പിന്നീട് പന്തിന്റെ രൂപത്തിലാകുകയായിരിന്നു. പിന്നീട് നീരാളിയെ പോലെ നീന്തി മറ്റൊരിടത്തേയ്‌ക്ക് സഞ്ചരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Share
Leave a Comment