ന്യൂഡൽഹി : പശ്ചിമ ബംഗാൾ, അസ്സം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് റാലികളിൽ വ്യാഴാഴ്ച അദ്ദേഹം പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സജീവ സാന്നിദ്ധ്യമാകുകയാണ്.
പശ്ചിമ ബംഗാളിലെ സഹോദരീ സഹോദരന്മാരെ കാണാൻ സാധിക്കുമെന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരൂലിയയിലെ റാലിയെയാണ് അഭിസംബോധന ചെയ്യുന്നത്. മാറ്റത്തിനായുള്ള ആഗ്രഹമാണ് ബംഗാളിലുടനീളം കാണുന്നത്. സദ് ഭരണമെന്ന ബിജെപിയുടെ അജണ്ട ആളുകളിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ചത്തെ അസ്സം സന്ദർശനത്തെക്കുറിച്ചും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. കരീംഗഞ്ചിലെ പ്രചാരണ റാലിയിൽ അസ്സമിലെ ജനങ്ങളോടൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ തരത്തിലുള്ള നല്ല മാറ്റങ്ങൾക്കാണ് അസ്സം ജനത സാക്ഷിയായത്. വികസനമെന്ന അജണ്ട തുടരാൻ അസ്സം ജനതയിൽ നിന്നും എൻഡിഎ അനുഗ്രഹം തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments