വാഷിംഗ്ടൺ: ബ്രാഡ് പിറ്റിനെതിരായ ഗാർഹിക പീഡന ആരോപണത്തിൽ കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ആഞ്ജലീന ജോളി. ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി 2016ലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചനത്തിനായുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികളുടെ ഭാഗം കൂടി കോടതി കേൾക്കണമെന്ന് ആഞ്ജലീന ജോളി കോടതിയിൽ ആവശ്യപ്പെടുന്നു.
മാർച്ച് 12നാണ് ബ്രാഡ് പിറ്റിനെതിരായ കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്ന് ആഞ്ജലീന ജോളി അറിയിക്കുന്നത്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നിരവധി ആരോപണങ്ങളാണ് ബ്രാഡ് പിറ്റിനെതിരെ ആഞ്ജലീന ജോളി കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. എന്നാൽ അവയൊന്നും നിലനിന്നിരുന്നില്ല. എന്നാലിപ്പോൾ മക്കളെ കൂടി വിസ്തരിക്കണമെന്ന ആവശ്യവുമായെത്തിയിരിക്കുകയാണ് താരം. ഇരുവർക്കും ആറ് മക്കളുണ്ട്. ഇവരിൽ അഞ്ച് പേർക്കും പ്രായപൂർത്തിയായിട്ടില്ല.
2014ലാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിഹാഹം കഴിക്കുന്നത്. 2016 സെപ്റ്റംബറിൽ അവർ വേർപിരിഞ്ഞെങ്കിലും 2019 ഏപ്രിലിലാണ് ഔദ്യോഗികമായി അവർ വിവാഹമോചനം നേടിയത്. എന്നിരുന്നാലും സാമ്പത്തികവും കുട്ടികളുടെ കസ്റ്റഡി ഉൾപ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളും അവശേഷിച്ചിരുന്നു. ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നവരല്ല തങ്ങളെന്ന് നടി ചൂണ്ടിക്കാട്ടിയിരുന്നു.
















Comments