ആംസ്റ്റർഡാം: അഫ്ഗാനിൽ നിന്നും അമേരിക്ക സൈന്യത്തെ ഒരു കാരണവശാലും പിൻവലിക്കരുതെന്ന് പ്രതിരോധ വിദഗ്ധർ. അഫ്ഗാനിലെ സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടയിൽ താലിബാൻ പതിന്മടങ്ങ് ശക്തിപ്രാപിക്കുകയാണ്. അമേരിക്കൻ സൈന്യവും സഖ്യശക്തികളുടേയും പിന്മാറ്റം പൂർത്തിയായാൽ അഫ്ഗാൻ വീണ്ടും യുദ്ധക്കളമാകും. ആഗോളതലത്തിൽ പ്രതിരോധരംഗത്തെ വിദഗ്ധരാണ് വിശകലനം നടത്തിയത്. അതേസമയം ഇന്ത്യയുടെ ഏഷ്യൻ മേഖലയിലെ ഇടപെടൽ അനിവാര്യമെന്നും പ്രമുഖർ ചൂണ്ടിക്കാട്ടി.
അഫ്ഗാനിലെ അമേരിക്കൻ സേനാ പിന്മാറ്റവും ഏഷ്യയിലെ താലിബാൻ ഭീകരതയും എന്ന വിഷയത്തിലാണ് ചർച്ച നടന്നത്. ആഗോള തലത്തിൽ നടന്ന ചർച്ചകളിലാണ് പ്രതിരോധ വിദഗ്ധർ ഏകാഭിപ്രായം ഉന്നയിച്ചത്. സമാധാനത്തോട് താലിബാന് യാതൊരു താൽപ്പര്യവുമില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മുൻപ് ഭരണത്തിലിരുന്നപ്പോഴും താലിബാൻ നടത്തിയത്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം താലിബാൻ ശ്രദ്ധിക്കാറില്ല. മതഭീകരതയും താലിബാന്റെ കാലത്താണ് വർദ്ധിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
സോവിയറ്റ് യൂണിയന്റെ അധിനിവേശവും അതിനു ശേഷം അൽ ഖായ്ദ ശക്തിപ്രാപിച്ചതും സമ്മേളനത്തിൽ ചർച്ചയായി. ഐഎസിന്റെ പിന്നിലും താലിബാനുണ്ട്. ഇന്ത്യയുടെ മേഖലയിലെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രതിരോധ വിദഗ്‌ദ്ധർ പാകിസ്താൻ ഭീകരരെ സഹായിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണുന്നയിച്ചത്.
















Comments