ന്യൂഡൽഹി: കുവൈറ്റ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു. ഇന്ത്യയിലെത്തിയ ഡോ. അഹമ്മദ് നസീർ അൽ-മുഹമ്മദ് അൽ സബയാണ് ഔദ്യോഗിക സന്ദർശനത്തിനായി എത്തിയത്. കുവൈറ്റ് വിദേശകാര്യമന്ത്രിയെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സഹമന്ത്രി വി.മുരളീധരനും ചേർന്ന് സ്വീകരിച്ചു. ഹൈദരാബാദ് ഹൗസിലാണ് ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചത്.
കുവൈറ്റും ഇന്ത്യയും തമ്മിലുള്ള വ്യാപാര-വാണിജ്യ വിഷയങ്ങളും പ്രവാസി വിഷയങ്ങളും ചർ ച്ച ചെയ്തായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ ശാസ്ത്രസാങ്കേതിക മേഖലയിലും ഇന്ത്യയുടെ സഹായം കുവൈറ്റ് ആവശ്യ പ്പെട്ടിട്ടുണ്ട്. നിലവിൽ കൊറോണ വാക്‌സിൻ വിതരണത്തിലും ഇന്ത്യയുടെ സഹായത്തിന് മുഹമ്മദ് അൽ സബ നന്ദി രേഖപ്പെടുത്തി.
ഗൾഫ് രാജ്യങ്ങളുമായി ഏഷ്യയിൽ ഏറ്റവും അധികം ഇടപഴകുന്ന രാജ്യമാണ് ഇന്ത്യ. ഒരു കോടിയിലധികം വരുന്ന പ്രവാസി ഭാരതീയരാണ് ഗൾഫ് മേഖലയിൽ ഉള്ളത്. ഇന്ത്യൻ വംശജർ സുപ്രധാന മേഖലകളിൽ ഉന്നത ശ്രേണിയാണ് അലങ്കരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല, ശാസ്ത്രസാങ്കേതിക മേഖല, പ്രതിരോധ ഗവേഷണ മേഖല, സൗരോർജ്ജ മേഖല എന്നിവയിൽ ഇന്ത്യയാണ് എല്ലാ രാജ്യങ്ങൾക്കും ആശ്രയിക്കാവുന്ന മികച്ച സുഹൃദ് രാജ്യമായി നിലകൊള്ളുന്നത്.
















Comments