പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുക നൽകിയത് പുൽക്കുന്നി മഠം കോളനി നിവാസികളാണെന്ന് സന്ദീപ് വാര്യർ അറിയിച്ചു. അവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഷൊർണൂർ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് സന്ദീപ് വാര്യർ.
ഇന്ന് രാവിലെ 11 മണിക്കാണ് സന്ദീപ് വാര്യർ നാമനിദേശ പത്രിക സമർപ്പിച്ചത്. എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി സിപി പ്രമോദിനെതിരേയും യുഡിഎഫ് സ്ഥാനാർത്ഥി ടി.എച്ച് ഫിറോസ് ബാബുവിനെതിരേയുമാണ് സന്ദീപ് വാര്യർ മത്സരിക്കുന്നത്.
ഇ. ശ്രീധരൻ, സുരേഷ് ഗോപി, കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments