ന്യൂഡൽഹി : അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ ഇന്ത്യയിലെത്തി. ഇന്ന് രാജ്‌നാഥ് സിംഗുമായി ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തും. ജോ ബൈഡൻ അധികാരത്തിലേറിയ ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥനാണ് ലോയ്ഡ്. മറ്റെല്ലാ ഉദ്യോഗസ്ഥർക്കും മുന്നേ ലോയ്‌ഡിന്റെ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണ്. പ്രതിരോധ രംഗത്ത് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് അമേരിക്ക നൽകുന്ന പ്രാധാന്യമാണ് ലോയിഡിന്റെ സന്ദർശനമെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ക്വാഡ് സഖ്യത്തിലും അഫ്ഗാൻ മേഖലയിലും ഇന്ത്യയുടെ അനിവാര്യത ജോ ബൈഡനും ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് മുൻ സൈനിക മേധാവി കൂടിയായിരുന്ന ലോയിഡന്റെ സന്ദർശനം.
യുദ്ധസ്മാരകം സന്ദർശിച്ചു കൊണ്ടാണ് ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. നാളെ അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് മൂന്ന് സൈന്യത്തിന്റേയും ഗാർഡ് ഓഫ് ഓർണർ നൽകും. രാജ്‌നാഥ് സിംഗിന് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും ലോയ്‌ഡ് ഇന്ന് കാണും. നാളെ പ്രധാനമന്ത്രി നേരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനേയും ലോയ്‌ഡ് സന്ദർശിക്കും.
















Comments