ന്യൂഡൽഹി: അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ചു. ഇന്ന് രാവിലെയാണ് ലോയ്ഡ് സൈനികരുടെ വീരസ്മരണയു ണർത്തുന്ന യുദ്ധ സ്മാരകം സന്ദർശിച്ചത്. പുൽവാമയിലും ചൈനയ്‌ക്കെതിരെ ലഡാക്കിലും വീരബലിദാനം വരിച്ച സൈനികരുടെ സ്മരണകൾ സൈനിക മേധാവികൾ ലോയ്ഡിനോട് വിശദീകരിച്ചു.
ഇന്നലെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ലോയ്ഡ് ഓസ്റ്റിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മുൻ അമേരിക്കൻ സൈനിക മേധാവികൂടിയായ ഓസ്റ്റിൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും സന്ദർശിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ഇന്ത്യയുടെ സുരക്ഷാ സമീപനങ്ങളും അതിർത്തിയിലെ ചൈനയുടെ സമീപനങ്ങളും പസഫിക് മേഖലയിലെ സാദ്ധ്യതകളും ചർച്ച ചെയ്തു.
അജിത് ഡോവലുമായി നടന്ന ചർച്ചകളെ വളരെ പ്രാധാന്യത്തോടെയാണ് ലോയ്ഡ് ഓസ്റ്റിൻ വിശദീകരിച്ചത്. ‘കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നു. ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുമായുള്ള പ്രതിരോധ രംഗത്തെ സഹകരണം നിർണ്ണായകമാണെന്ന് ഇരുരാജ്യങ്ങളും വിലയിരുത്തുന്നു.’ ഓസ്റ്റിൻ പറഞ്ഞു.
















Comments