കൊൽക്കത്ത : ബംഗാളിൽ പ്രധാനമന്ത്രിയുടെ പ്രചാരണ റാലി ആരംഭിച്ചു. ഖരക്പൂരിൽ നടന്ന റാലിയിലാണ് അദ്ദേഹം പങ്കെടുത്തത്. ജനലക്ഷങ്ങൾ ഒഴുകിയെത്തിയ റാലിയിൽ ഭാരത മാതാവിനെ വന്ദിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അവസരം ലഭിച്ചാൽ തങ്ങളുടെ ജീവൻ വരെ ജനങ്ങൾക്കായി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ഇത്തവണ ബിജെപി അധികാരത്തിലേറും. എഴുപത് വർഷമായി ബംഗാളിൽ നടക്കുന്ന അഴിമതിയും അക്രമവും അവസാനിപ്പിച്ച് സംസ്ഥാനത്ത് വികസനം കൊണ്ടുവരും. കാർഷിക രംഗത്തും, ആരോഗ്യ രംഗത്തും ബിജെപി സർക്കാർ വികസനം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകി.
കഴിഞ്ഞ ദിവസം രാത്രി 55 മിനിറ്റ് നേരം മാത്രമാണ് രാജ്യത്ത് വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും തകരാറിലായത്. എന്നാൽ ബംഗാളിലെ ജനങ്ങളുടെ സ്വപ്‌നങ്ങളും വികസനവും 55 വർഷമായി തകർന്നുകിടക്കുകയാണ്. ഇപ്പോൾ ബംഗാൾ ജനത മാറ്റം ആഗ്രഹിക്കുന്നു. അതിന് തെളിവാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്ന ജനസാഗരം എന്ന് അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തെ മമതയുടെ ദുർഭരണം ബംഗാളിന്റെ യുവത്വത്തെ ഇല്ലാതാക്കിയിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെ സ്‌കൂളാണ്, കൊള്ളയടി അവരുടെ സിലബസും. ഇത്രയും നാൾ തൃണമൂൽ ബംഗാളിനെ കൊള്ളയടിക്കുകയാണ് ചെയ്തത്. അത് നിരവധി കമ്പനികൾ അടച്ചുപൂട്ടാനും നാടിന്റെ വികസനം കഷ്ടത്തിലാക്കാനും കാരണമായി എന്ന് മോദി കൂട്ടിച്ചേർത്തു.
















Comments