കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി, തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രി, തിരു-കൊച്ചി സംസ്ഥാനത്തിന്റെ നാലാമത് മുഖ്യമന്ത്രി അങ്ങനെ പട്ടം താണുപിള്ള വഹിച്ച പദവികളും ഏറെ ശ്രദ്ധേയമാണ്. വിമോചനസമരം തീര്‍ത്ത രാഷ്‌ട്രീയ ഭൂമികയിലേക്കാണ് പട്ടം താണുപിള്ളയുടെ കൂട്ടുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത്. രാഷ്‌ട്രപതിഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി.
സീറ്റുകളില്‍ മുമ്പന്‍ കോണ്‍ഗ്രസ് ആണെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചധാരണപ്രകാരമാണ് പട്ടത്തെ മുഖ്യമന്ത്രിയാക്കിയത്. അങ്ങനെ പ്രജാസോഷ്യലിസ്‌റ്റ് പാര്‍ട്ടിയുടെ പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ആര്‍ ശങ്കര്‍ കേരളത്തിന്റെ ആദ്യ ഉപമുഖ്യമന്ത്രിയും ആയി. പി.ടി ചാക്കോ, പിപി ഉമ്മര്‍കോയ, കെടി അച്ചുതന്‍ അടക്കമുള്ള പ്രമുഖരും മന്ത്രിസഭയില്‍ ഇടംപിടിച്ചു.
തിരുവിതാംങ്കൂര്‍ നിയമസഭ നിലവില്‍വന്നപ്പോഴാണ് പട്ടത്തെ പ്രധാനമന്ത്രിയായി നിയോഗിച്ചത്. കോണ്‍ഗ്രസിനോട് വിടപറഞ്ഞാണ് പട്ടം താണുപിള്ള പ്രജാസോഷ്യലിസ്‌റ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറിയത്. തിരുവിതാംങ്കൂറും കൊച്ചിയും ചേര്‍ന്നപ്പോള്‍ 1954ല്‍ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയുമായി. സഖാവെന്ന് അഭിസംബോധന ചെയ്‌തപ്പോള്‍ നായെ എന്ന് വിളിച്ചാലും സാഖാവെന്ന് വിളിക്കരുതെന്നായിരുന്നു പട്ടത്തിന്റെ മറുപടി.















Comments