ചിക്‌ംഗലൂരിലെ ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്‌താണ് 1978ല്‍ എ കെ ആന്റണി മുഖ്യമന്ത്രി പദം രാജവെച്ചത്. പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഒരേഒരു ഉത്തരമായിരുന്നു. പികെ വാസുദേവന്‍ നായര്‍. പക്ഷെ കോണ്‍ഗ്രസുമായുള്ള സിപിഐയുടെ സഖ്യത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഒടുവില്‍ ഇടത്‌പക്ഷ ഐക്യം ലക്ഷ്യമിട്ട് 1979 ഒക്ടോബര്‍ ഏഴിന് പികെവി പടിയിറങ്ങി.
കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായിരുന്നു പികെ വാസുദേവന്‍ നായര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിന്‌ശേഷവും അദ്ദേഹം സിപിഐയില്‍ തുടര്‍ന്നു. 82ല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി. നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലളിത ജീവിതത്തിന്റെ ഉടമയായിരുന്നു പ്രവര്‍ത്തരുടെ സ്വന്തം പികെവി
വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്‌എഫിന്റെയും യുവജനസംഘടനയായ എഐവൈഎഫിന്റെയും സ്ഥാപന അദ്ധ്യക്ഷനായിരുന്നു പികെവി.















Comments