പ്രകൃതി നമുക്കായി ഒരുക്കിയ വിസ്മയ കാഴ്ചകള്‍ ഏറെയുണ്ട് ലോകത്ത്.. കാണാന്‍ ഏറെ മനോഹരമായതും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതുമായ നിരവധി സൃഷ്ടികള്‍ മനുഷ്യരും ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു ദൃശ്യാനുഭവം കാഴ്ചക്കാര്‍ക്ക് നല്‍കുന്ന ഒന്നാണ് റെയിന്‍ബോ വില്ലേജ്. ഇതിന്റെ പേരില്‍ തന്നെയുണ്ട് ഈ ഗ്രാമത്തിന്റെ പ്രത്യേകതയും. മഴവില്‍ വര്‍ണ്ണങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ഈ ഗ്രാമം മുഴുവനും. ഏകദേശം മുന്നൂറ്റി ഇരുപതോളം വീടുകള്‍ ഉണ്ട് ഈ ഗ്രാമത്തില്‍. എല്ലാം മഴവില്‍ വര്‍ണ്ണങ്ങള്‍ ജ്വലിച്ചു നില്‍ക്കുന്നു.
വീടിന്റെ മേല്‍ക്കൂരകളും തൂണുകളും പാലങ്ങളും തുടങ്ങി നടപ്പാതയും റോഡുകളും വരെ മഴവില്ലിന്‍ ഏഴഴകില്‍ തിളങ്ങി നില്‍ക്കുന്നു. റെയിന്‍ബോ വില്ലേജ് കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും ഒട്ടും കുറവല്ല അത്രയ്‌ക്കും മനോഹരമാണ് ഇവിടം. മനോഹരമായ ചുവര്‍ചിത്രങ്ങളും ഈ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. റോഡിന്റെ പല ഭാഗങ്ങളിലും മനോഹരമായ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലാണ് റെയിന്‍ബോ വില്ലേജ് എന്നറിയപ്പെടുന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കപുംങ് പെലാങ്കി എന്നാണ് ഈ ഗ്രാമത്തിന്റെ യഥാര്‍ത്ഥ പേര്. വ്യത്യസ്തമായ നിരവധി വിനോദസഞ്ചാരകന്ദ്രങ്ങള്‍ ഇന്തോനേഷ്യയില്‍ ഉണ്ടെങ്കിലും റെയിന്‍ബോ വില്ലേജ് ഒരുക്കിയ വര്‍ണ്ണ വിസ്മയം കാണാനായി ഇവിടെ എത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. പൊട്ടി പൊളിഞ്ഞ റോഡുകളും വൃത്തി ഹീനമായ അന്തരീക്ഷവും അതിലേറെ ഇടുങ്ങി കൂടിയ വീടുകളും ആയിരുന്നു കപുംങ് പെലാങ്കി എന്ന ഗ്രാമം. പിന്നീട് ഇവുടുത്തെ ഗ്രാമവാസികള്‍ തന്നെയാണ് തങ്ങള്‍ താമസിക്കുന്ന സ്ഥലത്തെയും നാടിനെയും സുന്ദരമാക്കാന്‍ മുന്നിട്ട് ഇറങ്ങിയത്. പ്രദേശവാസികള്‍ക്കായി സര്‍ക്കാറിന്റെ ധനസഹായം കൂടി കിട്ടിയതോടെ മഴവില്ലഴകില്‍ ഗ്രാമത്തെ അവര്‍ പുതുക്കിപ്പണിതു.
















Comments