ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ ദേശീയ ജൂറി പ്രഖ്യാപിച്ചത്. മികച്ച ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ചു. മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം കങ്കണ റണാവത്ത് സ്വന്തമാക്കി. മണികർണിക എന്ന സിനിമയ്‌ക്കുള്ള അഭിനയത്തിനാണ് കങ്കണയ്‌ക്ക് അവാർഡ് ലഭിച്ചത്. ധനുഷും മനോജ് ബാജ്‌പേയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായർ സംവിധാനം തെയ്ത കള്ള നോട്ടം നേടി. മികച്ച പണിയ സിനിമയ്‌ക്കുള്ള പുരസ്‌കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര, മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരനും നേടി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ച മാത്തുക്കുട്ടി സേവ്യർ നേടി.
മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശനത്തിന് അർഹനായി. സ്‌പെഷ്യൽ ഇഫക്ടുകളുടെ പുരസ്‌കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർത്ഥ് പ്രിയദർശൻ നേടി. ഇതേ ഗണത്തിനുള്ള സംസ്ഥാന പുരസ്‌കാരവും സിദ്ധാർത്ഥിനായിരുന്നു. കോളാമ്പിയിലെ ഗാനരചനയ്‌ക്ക് പ്രഭാവർമ മികച്ച ഗാനരചയ്താവിനുള്ള അവർഡ് നേടി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്‌കാരം നേടിയിട്ടുണ്ട്.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധായകൻ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിംഗ് അർജുൻ ഗോസാരിയ, രാധ എന്ന ആനിമേഷൻ ചിത്രത്തിനാണ് മികച്ച ഓഡിയോഗ്രാഫിയ്‌ക്കുള്ള പുരസ്‌കാരം. ഒരു പാതിരാ സ്വപ്‌നം പോലെ എന്നമലയാള ചിത്രം മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മികച്ച സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിം നേടി.
















Comments