അഗർത്തല: അതിര്‍ത്തിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട ബംഗ്ലാദേശി സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 32കാരനായ ബംഗ്ലാദേശി പൗരനായ ബപ്പാ മിയാനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കൻ ത്രിപുരയിലെ കദംതാലാ മേഖലയിലെ അതിർത്തിയിൽ ജവാന്മാർ ബംഗ്ലാദേശി കള്ളക്കടത്തു സംഘത്തെ നേരിട്ടത്. നൂറുകണക്കിന് കന്നുകാലികളെ അനധികൃതമായി അതിർത്തികടത്താനുള്ള ശ്രമമാണ് ബി.എസ്.എഫ് ജവാന്മാർ വിഫലമാക്കിയത്.
വെടിയേറ്റ കള്ളക്കടത്തു സംഘത്തിലെ വ്യക്തിയുടെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷമാണ് ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടുനൽകിയത്. ഇരുരാജ്യങ്ങളുടേയും അതിർത്തി രക്ഷാ സേനകളുടേയും ഗ്രാമവാസികളുടേയും സാന്നിദ്ധ്യത്തിലാണ് മൃതദേഹം കൈമാറിയത്.
ത്രിപുര, അസം, പശ്ചിമബംഗാൾ അതിർത്തികളിലൂടെയാണ് ബംഗ്ലാദേശിലേക്ക് കന്നുകാലി കള്ളക്കടത്ത് നടക്കുന്നത്. പോലീസിന്റേയും അതിർത്തി രക്ഷാ സേനകളുടേയും കണ്ണുവെട്ടിച്ച കാടുകളുള്ള ഭാഗത്തുകൂടിയാണ് കന്നുകാലികളെ കടത്തുന്നത്. കശാപ്പിനായി 12-15 എണ്ണം വീതമുള്ള കൂട്ടമാക്കിയാണ് കടത്താറുള്ളത്.
















Comments