കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ഓൺലൈൻ പോളിൽ ഒന്നാം സ്ഥാനത്ത് കരുണാകരൻ തുടരുമ്പോൾ അഞ്ചാം സ്ഥാനത്തിനായി പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 10.43 ശതമാനം വോട്ടുകളുമായി ഉമ്മൻ ചാണ്ടിയും 9.23 ശതമാനം വോട്ടുകളുമായി പിണറായി വിജയനും അഞ്ചും ആറും സ്ഥാനത്താണുള്ളത്.
ജനനായകൻ വോട്ടെടുപ്പിൽ പങ്കെടുക്കാം –
34 ശതമാനം വോട്ടുകളുമായി കെ.കരുണാകരൻ ബഹുദൂരം മുന്നിലാണ്. 12.52 ശതമാനം വോട്ടുകളുമായി ഇ.കെ നായനാരാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 11.83 ശതമാനം വോട്ടുകളുമായി സി. അച്യുതമേനോനാണ്.
മൊത്തം മൂന്ന് റൗണ്ടായാണ് വോട്ടെടുപ്പ്. ഓരോ റൗണ്ടിലും വോട്ടു ചെയ്യണം. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറഞ്ഞവോട്ട് കിട്ടിയ 4 പേർ പുറത്താകും. അതിന് ശേഷം അവശേഷിക്കുന്ന 8 പേരിൽ നിന്ന് പ്രേക്ഷകർക്ക് 4 പേരെ തിരഞ്ഞെടുക്കാം. അന്തിമഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 4 പേരിൽ നിന്ന് വീണ്ടും പ്രിയപ്പെട്ട മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം. കൂടുതൽ വോട്ട് കിട്ടുന്നയാൾ കേരളത്തിന്റെ എക്കാലത്തെയും ജനപ്രിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടും.
















Comments