ലണ്ടൻ: ബ്രീട്ടീഷ് രാജകുടുംബത്തിൽ പത്താം തവണയും മുതുമുത്തശ്ശിയായി എലിസബത്ത് രാജ്ഞി. കൊച്ചുമകളായ സാറാ ടിന്ഡാലിനാണ് ആൺകുട്ടിപിറന്നത്. ലൂക്കാസ് ഫിലിപ്പെന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
ഇംഗ്ലീഷ് റഗ്ബി നായകനായ മൈക്ക് ടിൻഡാലാണ് സാറയുടെ ഭർത്താവ്. പ്രസവവേദനയെ തുടർന്ന് വീട്ടിലെ കുളിമുറിയിൽവെച്ചാണ് പ്രസവം നടന്നത്. തുടർന്ന് ആശുപത്രിയി ലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയായിരുന്നുവെന്ന് ബെക്കിംഗ് ഹാം കൊട്ടാരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആൻ രാജകുമാരിയുടെ രണ്ടാമത്ത മകളും പ്രിൻസ് രാജകുമാരന്റെ ബന്ധുവുമാണ് സാറ.
മികച്ച കുതിരയോട്ട താരമായ സാറാ രാജകുമാരി ബ്രിട്ടന് വേണ്ടി 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയിരുന്നു. 2003ലാണ് റഗ്ബി താരമായ മൈക്കുമായി സാറ പരിചയത്തിലാകുന്നത് 2011ലാണ് ഇരുവരും വിവാഹിതരായത്.
















Comments