ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹ്ബൂബ മുഫ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി.ശ്രീനഗറിലെ ഇഡി ഓഫിസിലാണ് മെഹബൂബ ഹാജരായത്. രാജ്ബാഗിലെ ഇഡി ഓഫീസിലെത്തിയാണ് മെഹബൂബ ഇഡിയ്‌ക്ക് മൊഴി നൽകിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും മെഹബൂബ ഹാജരായില്ല.ഹാജരാകാൻ സാധിക്കാത്തതിൽ മെഹബൂബ ഇഡിയ്‌ക്ക് കത്തെഴുതുകയും ചെയ്തു. ഡൽഹി ഓഫീസിൽ ഹാജരാകാൻ സമൻസ് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നത് എന്ന് ഇഡിക്ക് അയച്ച കത്തിൽ മുഫ്തി വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ഭരണഘടനാപരമായ അധികാരങ്ങളെ ഞാൻ ചോദ്യം ചെയ്യുന്നുവെന്നും മുഫ്തി കത്തിൽ അറിയിച്ചു. ശ്രീനഗറിലോ എന്റെ വീട്ടിലോ വെച്ച് ചോദ്യം ചെയ്യണമെന്നും അവർ കത്തിലൂടെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ നിന്നും തന്നെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കി ശ്രീനഗറിലേക്ക് മാറ്റണമെന്നും ഇഡി ഉദ്യോഗസ്ഥരോട് മെഹബൂബ അഭ്യർത്ഥിച്ചു. കേസിൽ നൽകിയ സമൻസ് റദ്ദാക്കണമെന്നും മെഹബൂബ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതി മെഹബൂബയുടെ ആവശ്യം തള്ളുകയായിരുന്നു . ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ വേളയിൽ ഒരു വർഷത്തിലേറെകാലം മെഹബൂബ വീട്ടുതടങ്കിലിലായിരുന്നു.
















Comments