കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ജനം ടിവി ജനനായകൻ ഓൺലൈൻ പോളിന്റെ ആദ്യ റൗണ്ട് അവസാനിച്ചു. ആവേശകരമായ വോട്ടെടുപ്പിൽ സി.എച്ച് മുഹമ്മദ് കോയ, പികെ വാസുദേവൻ നായർ , പട്ടം താണുപിള്ള, എ.കെ ആന്റണി എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. രണ്ടാം റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം സ്ഥാനത്താണ് .
ജനനായകൻ രണ്ടാം റൗണ്ട് – വോട്ടെടുപ്പിൽ പങ്കെടുക്കാം
രണ്ടാം റൗണ്ടിൽ ഏറ്റവും കുറച്ച് വോട്ടുകൾ ലഭിച്ച നാലുപേർ പുറത്താകും. നിലവിൽ കെ. കരുണാകരൻ ആണ് ഏറ്റവും വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 35 ശതമാനം വോട്ടുകളാണ് കരുണാകരനു ലഭിച്ചത്. 18 ശതമാനം വോട്ടുകളുമായി ഉമ്മൻ ചാണ്ടി രണ്ടാം സ്ഥാനത്തും 15 ശതമാനം വോട്ടുകളുമായി സി അച്യുത മേനോൻ മൂന്നാം സ്ഥാനത്തുമാണ്. പത്ത് ശതമാനത്തോളം വോട്ടുകൾ നേടി ഇ.കെ നായനാർ നാലാം സ്ഥാനത്താണുള്ളത്.
















Comments