അവന്റെ സൗന്ദര്യത്തില്‍ അവള്‍ മയങ്ങി വീണു….. അവള്‍ അവനില്‍ ആകൃഷ്ടയായി.സാഹിത്യ ഭാഷയില്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് ഈ വാക്കുകള്‍. എന്നാല്‍ വര്‍ണ്ണനയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും സംഭവിക്കാം. ഇംഗ്ലണ്ടിലെ കിര്‍സ്റ്റി ബ്രൗണ്‍ (32) എന്ന യുവതിയാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ ഈ യുവതി മയങ്ങി വീഴും. എന്നാല്‍ ഇത് പുരുഷന്‍മാരോടു തോന്നുന്ന അതിയായ അടുപ്പമേ വികാരമോ അല്ല. കാറ്റപ്ലെക്സി എന്ന ഒരു അപൂര്‍വ മസ്തിഷ്‌ക തകരാറാണ്. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേര്‍ക്ക് നോക്കാന്‍ തന്നെ യുവതിയ്‌ക്ക് ഭയമാണ്.
എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്‌ക്ക് നോക്കിയാല്‍ ഇവര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും. ഈ അവസ്ഥ ഉളളതിനാല്‍ സാധാരണയായി കാറ്റപ്ലെക്സി എന്ന അവസ്ഥ നാര്‍ക്കോലെപ്‌സി എന്ന മറ്റൊരു തകരാറുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളത്. ഇത് അസാധാരണമായ ഉറക്ക തകരാര്‍ ആണ്. ഒരു വ്യക്തിയ്‌ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, നില്‍ക്കുമ്പോഴും സംസാരിക്കുമ്പോഴും വാഹനമോടിക്കുമ്പോഴുമൊക്കെ ഇത്തരത്തില്‍ ഉറങ്ങി വീഴാം. മയക്കം ഏകദേശം രണ്ട് മിനിറ്റ് നേരം നീണ്ടു നില്‍ക്കും. അതുകൊണ്ട് പൊതു സ്ഥലങ്ങളില്‍ പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍.
കിര്‍സ്റ്റിക്ക് ഒരു ദിവസം ശരാശരി അഞ്ച് കാറ്റപ്ലെക്സി അറ്റാക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ദിവസം 50 തവണ വരെ തല കറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കിര്‍സ്റ്റിയ്‌ക്ക് ഭയമാണ്. ശരിയായി ഉറങ്ങാനും കിര്‍സ്റ്റിയ്‌ക്ക് സാധിക്കാറില്ല. പുറത്തിറങ്ങുമ്പോള്‍ തലകറക്കമുണ്ടാകാതിരിക്കാന്‍ കിര്‍സ്റ്റി സ്വയം സുരക്ഷയ്‌ക്കായ് തല താഴ്‌ത്തിപ്പിടിച്ചാണ് നടക്കാറുള്ളത്. സുരക്ഷയ്‌ക്കായി കണ്ണുകള്‍ എപ്പോഴും താഴ്‌ത്തി നിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.ചെഷയറിലെ നോര്‍ത്ത് വിച്ച് സ്വദേശിയായ കിര്‍സ്റ്റിയ്‌ക്ക് രണ്ട് കുട്ടികളുമുണ്ട്.
Comments