കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ചർച്ചകൾക്കായി നടക്കുന്ന ‘ലോകനേതാക്കളുടെ ഉച്ചകോടി’ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 40 ലോകനേതാക്കൾക്ക് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ ക്ഷണം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ സാമ്പത്തിക നേട്ടങ്ങളും പ്രാധാന്യവും അടിവരയിടുകയാണ് ഈ ഡിജിറ്റൽ ഉച്ചകോടിയുടെ ലക്ഷ്യം.രണ്ട് ദിവസത്തെ ഉച്ചകോടി ഏപ്രിൽ 22, 23 തീയതികളിലായാണ് നടക്കുക.
മോദിയെ കൂടാതെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സൗദി അറേബ്യയിലെ ഷാ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗ ദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള നേതാക്കളെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്.
ഈ നേതാക്കൾക്ക് പുറമെ ദക്ഷിണേഷ്യയിൽ നിന്നം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷേറിംഗ് എന്നിവരെയും സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്നതാണ് ഈ ഉച്ചകോടിയുടെയും പ്രധാന ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.കാലാവസ്ഥാ വ്യതിയാനങ്ങൾ അറിയുന്നതിനായി നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളുമായി പൊരുത്തപ്പെടാൻ ദുർബല രാജ്യങ്ങളെ സഹായിക്കുക എന്നതും സമ്മേളനത്തിൽ ചർച്ചയാകുമെന്ന് ബൈഡൻ അറിയിച്ചു.
















Comments