വാഷിംഗ്ടൺ: അമേരിക്കയുടെ പാർലമെന്റ് സുരക്ഷാ ചുമതലയിലേക്ക് സൈനിക ഉദ്യോഗസ്ഥനെ നിയമിച്ചു. അമേരിക്കയുടെ സെർജന്റ് അറ്റ് ആംസ് എന്ന പദവിയിലേക്കാണ് നിയമനം നടന്നിരിക്കുന്നത്. മേജർ ജനറൽ വില്യം ജെ വാക്കറെയാണ് നിയമിച്ചത്. അമേരിക്കൻ പാർലമെന്റ് സ്പീക്കർ നാൻസി പെലോസിയാണ് പ്രഖ്യാപനം നടത്തിയത്.
അമേരിക്കയുടെ 38-ാം മത് സെർജന്റ് അറ്റ് ആംസായാണ് വില്യം ചുമതല യേറ്റിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ കറുത്തവർഗ്ഗക്കാരനാണ് വില്യം. അമേരിക്കൻ പാർലമെന്റായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലെ വോട്ടിംഗിലൂടെയാണ് സുപ്രധാന ഉദ്യോഗ്സ്ഥ നിയമങ്ങൾ നടക്കുന്നത്.
കൊളംബിയ സംസ്ഥാനത്തിന്റെ ദേശീയ ഗാർഡ് മേധാവിയായി ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വില്യം. തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കൻ പാർലമെന്റിലുണ്ടായ അനിഷ്ട സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സൈനിക സേവനത്തിലൂടെ മികവ് തെളിയിച്ച മുതിർന്ന ഉദ്യോഗസ്ഥൻ അനിവാര്യമാണെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.
















Comments