പൂനെ: അവസാന ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബാറ്റിംഗ് നിരയിൽ മാറ്റം വരുത്താത്ത ഇന്ത്യ സ്പിന്നർ കുൽദീപിന് പകരമായി പേസ് ബൗളർ ടി.നടരാജനെ ടീമിലുൾപ്പെടുത്തി. ബാറ്റിംഗ് നിരയിൽ ഋഷഭ് പന്ത് നിർണ്ണായ മത്സരത്തിൽ വീണ്ടും ടീമിലിടം നേടി.
ഇംഗ്ലണ്ട് ടീമിൽ പേസ് ബൗളർ മാർക്ക് വുഡ് തിരികെ എത്തി. ടോ കരണ് പകരമായിട്ടാണ് വുഡിനെ ഉൾപ്പെടുത്തിയത്. പരമ്പരയിലെ അവസാന ഏകദിനം രണ്ടു ടീമുകൾക്കും നിർണ്ണായകമാണ്.
ഇന്ത്യൻ ബാറ്റിംഗിൽ ഉണ്ടായ മികവാണ് രണ്ടു മത്സരങ്ങളിലും മേൽകൈ നൽകിയത്. എന്നാൽ ബൗളിംഗിൽ തുടക്കത്തിലെ മുപ്പത് ഓവറുകളിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ പുറത്താക്കാൻ സാധിക്കാത്തത് ഇന്ത്യക്ക് വെല്ലുവിളിയാണ്. രണ്ട് ഏകദിനങ്ങളിലും ഇംഗ്ലീഷ് ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ നേരിട്ടു. ഇന്ത്യൻ മദ്ധ്യനിരയുടെ ബാറ്റിംഗ് കരുത്താണ് രണ്ട് മത്സരങ്ങ ളിലേയും സവിശേഷത.
















Comments