പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ അയ്യപ്പ വിശ്വാസികൾക്കൊപ്പം നിന്നവരായിരിക്കണം നിയമസഭയിൽ എത്തേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. പന്തളത്ത് അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ. അയ്യപ്പ വിശ്വാസികൾക്കൊപ്പം നിന്നവർ ആയിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് ഓരോ വിശ്വാസികളും തീരുമാനിക്കണമെന്ന് അവർ പറഞ്ഞു.
2018ൽ അയ്യപ്പ വിശ്വാസികൾ ഒഴുക്കിയ കണ്ണീരിനുള്ള മറുപടി ആകണം ഈ നിയമസഭാ തിരഞ്ഞെടുപ്പ്. അധർമ്മത്തിനെതിരെ ധർമ്മം സംരക്ഷിക്കാൻ ഭഗവാൻ മഹാവിഷ്ണു സുദർശനചക്രം ആയുധമാക്കിയ പോലെ ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ വിശ്വാസികൾ ചൂണ്ടുവിരൽ ആയുധം ആക്കണം. തെരഞ്ഞെടുപ്പ് ദിവസം എല്ലാ ദേവീദേവന്മാരെയും മനസ്സിൽ സങ്കൽപ്പിച്ച് വിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിച്ചവർക്ക് വോട്ടുകൾ നൽകണമെന്ന് ശശികലടീച്ചർ അഭ്യർത്ഥിച്ചു.
സംഗമത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വക്കേറ്റ് കെ ഹരിദാസ്, സ്വാമിനി ജ്ഞാനാഭനിഷ്ഠ, ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ് ജെ ആർ കുമാർ എന്നിവർ പങ്കെടുത്തു.
















Comments