കൊൽക്കത്ത : ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയിലും അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ. ബിജെപി നേതാവിന്റെ കാർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്തു. ബിജെപി നേതാവ് തന്മയ് ഘോഷിന്റെ കാറാണ് പ്രവർത്തകർ അടിച്ചു തകർത്തത്. കെശ്പൂരിലാണ് സംഭവം. കാറിന്റെ ചില്ല് മുഴുവനായി അടിച്ച് തകർത്ത നിലയിലായിരുന്നു.
നേരത്തെ ബിജെപി വനിതാ പോളിംഗ് ഏജന്റിനെയും തൃണമൂൽ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. കെശ്പൂർ ബ്ലോക്കിലെ 173 ാമത് ബൂത്തിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസാബാദ് കാഞ്ചൻ നഗർ പ്രദേശത്തും ബിജെപി പ്രവർത്തകന് നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ പോലീസ് അന്വേഷണം നടത്തുന്നതായാണ് വിവരം.
സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃണമൂൽ നേതാക്കൾ വ്യാപകമായ അക്രമമാണ് അഴിച്ചുവിടുന്നത്. അക്രമം തടയാനായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സാന്നിദ്ധ്യം കുറവുളള സ്ഥലങ്ങളിലാണ് തൃണമൂൽ പ്രവർത്തകർ സംഘടിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.
















Comments