ശ്രീനഗർ: ബി.ജെ.പി നേതാവ് അൻവർ ഖാനെ വധിക്കാൻ ഭീകരർ എത്തിയത് തികച്ചും ആസൂത്രിതമായെന്ന് പോലീസ്. പ്രദേശവാസികളായ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ലഷ്‌ക്കർ ബന്ധമുള്ളവരാണെന്നും പോലീസ് കണ്ടെത്തി.
രാവിലെ 11.30 ഓടെ നൗഗാമിലെ അരിഗാം മേഖലയിലെ അൻവൻഖാന്റെ വസതിയ്‌ക്ക് സമീപം എത്തിയ നാലംഗ സംഘം മറ്റാരും പരിസരത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഗേറ്റ് കടന്ന് പ്രധാനവാതിലിലെത്തിയത്. ബുർഖ ധരിച്ച ഒരു വ്യക്തി വാതിലിൽ മുട്ടുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയിൽ നിന്നും പോലീസിന് ലഭിച്ചു. ഷാഹിദ് ഖുർഷീദ് ദാർ, ഉബൈദ് ഷാഫി ദാർ എന്നിവരാണ് പ്രദേശവാസികളെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാതിൽ മുട്ടിയ വ്യക്തി സ്ത്രീശബ്ദത്തിൽ അൻവർ ഖാന്റെ പേര് ചൊല്ലി വിളിച്ചെന്നും പോലീസിന് വിവരം ലഭിച്ചു. വാതിൽ തുറന്ന സുരക്ഷാ ഭടന് നേരെ രണ്ടുപേർ ആദ്യം വെടിയുതിർത്തു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനായ റമീസിന്റെ കൈയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങിയ ശേഷമായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. നിരായുധനായിട്ടാണ് റമീസ് ഭീകരരെ നേരിട്ടെതെന്നും ഇതിനൊടുവിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായതെന്നും ജമ്മുകശ്മീർ ഐ.ജി.വിജയകുമാർ വ്യക്തമാക്കി.
Comments