വാഷിംഗ്ടൺ: മാദ്ധ്യമ പ്രവർത്തകൻ ഡാനിയൽ പേളിന്റെ വധത്തിന് പകരം ചോദിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. പാകിസ്താൻ കോടതി ഡാനിയൽ പേൾ വധത്തിൽ പങ്കാളികളായ ഭീകരരെ വെറുതെവിട്ട പശ്ചാത്തലത്തിലാണ് ആന്റണി ബ്ലിങ്കന്റെ ശക്തമായ നിലപാട് പുറത്തുവന്നിരിക്കുന്നത്. അഹമ്മദ് ഒമർ സയീദ് ഷേഖ് എന്ന മുഖ്യസൂത്രധാരനടക്കം നാലിലേറെപേരെ ലാഹോറിലെ കോട് ലാഖ്പാത് ജെയിലിൽ നിന്നും സുപ്രീംകോടതി മോചിപ്പിച്ചിരുന്നു.

അമേരിക്കൻ സെക്രട്ടറി ഡാനിയൽ പേളിന്റെ കുടുംബവുമായി നേരിട്ട് സംസാരിച്ചു. അമേരിക്കൻ ഭരണകൂടം ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. പേളിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി വധിച്ച ഇസ്ലാമിക ഭീകരയ്‌ക്കെതിരെ ഒരു കാരണവശാലും മൃദുസമീപനം സ്വീകരിക്കില്ലെന്നും ഉറപ്പ് നൽകിയിരിക്കുകയാണ്.
ദ വാൾ സ്ട്രീറ്റ് ജേണലിന്റെ തെക്കൻ ഏഷ്യയുടെ മാദ്ധ്യമപ്രവർത്തകനായിരി ക്കേയാണ് ഡാനിയൽ പേൾ പാകിസ്താനിലെ അൽഖ്വയ്ദ ഭീകരരുടെ പിടിയി ലാകുന്നത്. 38 കാരനായ പേളിനെ 2002ലാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഭീകരസംഘടനകളുടെ ശക്തമായ സമ്മർദ്ദം പാകിസ്താന്റെ നീതിന്യായ വിഭാഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഡാനിയൽപേൾ വധകേസിലെ വിധി.
















Comments