പാലക്കാട്: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ശബരിമല വിഷയവും, കേന്ദ്ര ഏജൻസിയ്‌ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണവും എടുത്ത് പറഞ്ഞാണ് വിമർശനം. പാലക്കാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഏറ്റവും കൂടുതൽ കടമെടുക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലില്ലായ്മ സംസ്ഥാനത്ത് രൂക്ഷമാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികൾക്കെതിരെ പ്രവർത്തിച്ചുവെന്ന് നിർമ്മല സീതാരാമൻ വിമർശിച്ചു. ലോകത്തിന്റെ പല ഭാഗത്ത് നിന്നുവരുന്ന വിശ്വാസികളെ സർക്കാർ ലാത്തികൊണ്ട് ഉപദ്രവിച്ചു. ശബരിമലയുടെ പേരിൽ സ്ത്രീകളെ പോലും മർദ്ദിച്ചു. 600 വർഷം തപസിരുന്നാലും കടകംപള്ളിയ്‌ക്ക് ശാപമോക്ഷം കിട്ടില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര ഏജൻസികൾക്കെതിരായ ക്രൈബ്രാഞ്ച് അന്വേഷണത്തെ ധനമന്ത്രി പരിഹസിക്കുകയും ചെയ്തു. കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേര് പുറത്തുവന്നതിന് പിന്നാലെയാണ് ഇഡിയ്‌ക്കെതിരെ ക്രെെംബ്രാഞ്ച് കേസെടുത്തത്. ഭദ്രകാളിയെ പിശാച് പിടിയ്‌ക്കാൻ വരുന്നോ എന്ന് മന്ത്രി പരിഹസിച്ചു. സംസ്ഥാനത്ത് എൽഡിഎഫ് യുഡിഎഫ് ധാരണയാണെന്നും മന്ത്രി വിമർശിച്ചു.
















Comments