വാഷിംഗ്ടൺ: സ്‌പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടം കൃഷിഭൂമിയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗങ്ങളാണ് വാഷിംഗ്ടണിലെ കൃഷിയിടത്തിൽ കണ്ടെത്തിയിരിക്കുന്നത്. റോക്കറ്റ് അവശിഷ്ടം വീണ സ്ഥലത്ത് ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ജനവാസ മേഖലയിൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വീഴുന്നത് അപൂർവ്വമാണ്.
വാഷിംഗ്ടണിലെ ഗ്രാൻഡ് കൗണ്ടി എന്ന കൃഷിയിടത്തിലാണ് വിചിത്ര വസ്തു കണ്ടെത്തിയത്. തുടർന്ന് കൃഷിയുടമ അധികൃതരെ വിവിരം അറിയിക്കുകയായിരുന്നു. സംഭവം സ്‌പേസ് എക്‌സിനേയും അറിയിച്ചു. കണ്ടെത്തിയത് സ്‌പേസ് എക്‌സിന്റെ അവശിഷ്ടമാണെന്ന് സ്‌പേസ് എക്‌സ് ഗവേഷകരും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏകദേശം ഒരു വലിയ പഞ്ചിംഗ് ബാഗിന്റെ വലുപ്പവും ആകൃതിയുമുള്ളതാണ് കണ്ടെത്തിയ വസ്തു. മാർച്ച് 26ന് നടന്ന ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിന്റെ അവശിഷ്ടമാണിതെന്ന് ഗവേഷകർ പറഞ്ഞു.
ഇത്തരം വസ്തുക്കൾ സാധാരണ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തുകയോ വർഷങ്ങളോളം ഭൂമിയിൽ കറങ്ങുകയോ ആണ് പതിവ്. കൂടാതെ ഭൂമിയിലേക്ക് എത്താറുണ്ടെങ്കിലും കടലിൽ പതിക്കാറാണ് ഉള്ളത്. വിക്ഷേപിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത് അപൂർവ്വ സംഭവമാണെന്ന് ഗവേഷകർ പറയുന്നു.
SpaceX recovered a Composite-Overwrapped Pressure Vessel from last week’s Falcon 9 re-entry. It was found on private property in southwest Grant County this week. Media and treasure hunters: we are not disclosing specifics. The property owner simply wants to be left alone. pic.twitter.com/dEIQAotItY
— Grant County Sheriff (@GrantCoSheriff) April 2, 2021
















Comments