ആഗ്ര: രാജ്യം മുഴുവൻ കനത്തചൂടിലേയ്‌ക്ക്. ജലലഭ്യതയുടെ കുറവും പകർച്ചവ്യാധിയും ജനങ്ങളെ പരമ്പരാഗത ജലശുദ്ധീകരണമാർഗ്ഗത്തിലേയ്‌ക്ക് നയിക്കുന്നതായി കച്ചവടക്കാർ. ചൂടിൽ ആശ്വാസം പകരാൻ മൺകലങ്ങളും കൂജകളും വൻതോതിൽ വിറ്റുപോകുന്നു വെന്നാണ് റിപ്പോർട്ട്.
വേനലിൽ തണുത്തവെള്ളം കുടിക്കുന്നതാണ് പതിവ് എന്നാൽ ഫ്രിഡ്ജിലെ വെള്ളം കുടിക്കുന്നത് അസുഖങ്ങൾ വരുത്തുമെന്നാണ് നഗര ഗ്രാമവാസികളൊന്നടങ്കം പറയുന്നു. പകർച്ചവ്യാധിപകരുന്നതിനൊപ്പം ഫ്രിഡ്ജിലെ വെള്ളം കുടി അസുഖങ്ങൾക്ക് സാദ്ധ്യതകൂട്ടുമെന്ന തിരിച്ചറിവാണ് ജനങ്ങളെ പരമ്പരാഗത മാർഗ്ഗങ്ങളിലേയ്‌ക്ക് നയിക്കുന്നത്.
ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം വലിയ സ്വീകര്യതയാണ് മൺപാത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൺകലങ്ങളും കൂജകളും ടാപ്പുകൾ ഘടിപ്പിച്ച പ്രത്യേക കലങ്ങളും വഴിയോരങ്ങളിൽ വ്യാപകമായി നിരത്തിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. എല്ലാ സാമ്പത്തിക നിലവാരത്തിലുള്ളവരും വീട്ടിലൊരു മൺകൂജ എന്ന പരമ്പരാഗത ശൈലിയിലേയ്‌ക്ക് മടങ്ങിവരുന്നതിൽ സന്തോഷമുണ്ടെന്ന് പരമ്പരാഗത മൺകല നിർമ്മാണത്തൊഴിലാളികളും ഒരേ സ്വരത്തിൽ പറയുന്നത്.
















Comments