ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ എത്തിയതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാൽ അങ്ങനെയല്ല. പോളിംഗ് ബൂത്ത് വീടിന് അടുത്ത് ആയതിനാലാണ് വിജയ് സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതെന്ന് വിജയ്‌യുടെ മാനേജർ റിയാസ് വ്യക്തമാക്കി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി റിസായ് എത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വോട്ട് രേഖപ്പെടുത്തിയ ശേഷം തിരികെ സ്കൂട്ടിയിൽ പോകുന്ന വീഡിയോയും പ്രചരിച്ചിരുന്നു. വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിൽ എത്തിയതോടെ ആരാധകരുടെ നിയന്ത്രണവും വിട്ടിരുന്നു. കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആളുകൾ തടിച്ചുകൂടി. ഒടുവിൽ ലാത്തി വീശിയാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
#TNElection #TNElections2021 #TNElection2021 #TNAssemblyElections2021 #tnelectionday #Election2021 #Elections2021 #Thalapathy #Vijay #thalapathyfansteam #Thalapathy @actorvijay @Jagadishbliss @BussyAnand @V4umedia_ pic.twitter.com/H6XVkAkKJm
— RIAZ K AHMED (@RIAZtheboss) April 6, 2021
















Comments