ആലപ്പുഴ : ഇരട്ടവോട്ട വോട്ട് ഉള്ളയാളുടെ വോട്ട് ചെയ്യാനെത്തിയ ആളെ കൈയ്യോടെ പിടികൂടി. ആലപ്പുഴ കളർകോട് എൽപിഎസിലെ 67-ാം നമ്പർ ബൂത്തിലാണ് സംഭവം.
ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത്. ഹെൽമെറ്റ് ഊരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഇയാൾ തയ്യാറായില്ല. തുടർന്ന് യുഡിഎഫ് പ്രവർത്തകർ ഇടപെട്ടതോടെയാണ് ഇരട്ടവോട്ട് ഉള്ളയാളുടെ വോട്ട് ചെയ്യാൻ എത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.
ചെറുപ്പക്കാരന്റെ വോട്ടർ കാർഡുമായി മുതിർന്നയാളാണ് എത്തിയത്. തടുർന്ന് ഇയാളെ തിരിച്ചയക്കുകയായിരുന്നു.
















Comments