ചെന്നൈ: ടീം ഇന്ത്യയുടെ ഭാഗമല്ലാതായ ശേഷമുള്ള ധോണിയുടെ രണ്ടാം ഐ.പി.എൽ സീസണും ആരാധകരെ ആവേശത്തിലാക്കുന്നു. പരിശീലന മത്സരങ്ങളിൽ അനായാസമായി ബാറ്റ് ചെയ്യുന്ന ധോണിയുടേയും സുരേഷ് റയ്‌നയുടേയും വെടിക്കെട്ട് രംഗങ്ങൾ ബാറ്റിംഗ് സൂപ്പർ കിംഗ്‌സ് പുറത്തുവിട്ടു. ഫീൽഡിംഗിൽ തന്റെ സ്വതസിദ്ധമായ സ്റ്റംപിംഗുകളും തന്ത്രങ്ങളും പുറത്തെടുക്കുന്ന വീഡിയോകളും വൈറലാവുകയാണ്.
#SuperMatch highlights! Catch all the hits, swings and spells from when the lions took on themselves! #WhistlePodu #Yellove 🦁💛 pic.twitter.com/DTCd11M13N
— Chennai Super Kings (@ChennaiIPL) April 7, 2021
സീസണിലെ ആദ്യമത്സരം കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസിനെ തിരെയാണ്. പരിശീലന മത്സരത്തിൽ ധോണിയും റയ്‌നയും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ഒരു മിനിറ്റും 48 സെക്കന്റും നീണ്ടു നിൽക്കുന്ന വീഡിയോവാണ് സൂപ്പർകിംഗ്ത് ആരാധകർക്കായി പുറത്തുവിട്ടത്.
ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇത്തവണ ധോണിയ്‌ക്കൊപ്പം സുരേഷ് റയ്‌ന ചേരുന്നതാണ് ടീമിന് കരുത്ത് വർദ്ധിക്കുന്നത്. കഴിഞ്ഞ സീസണിൽ ദുബായിയിലേയ്‌ക്ക് ബന്ധുവിന്റെ മരണം കാരണം സുരേഷ് റയ്‌നയ്‌ക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇത്തവണ രവീന്ദ്ര ജഡേജയും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പരിക്ക് ഭേദമായി ടീമിലെത്തിയതും സൂപ്പർ കിംഗ്‌സിന്റെ സാദ്ധ്യത കൂട്ടുന്നു.
















Comments