ശ്രീനഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ശക്തമാക്കി സൈന്യം.ഷേപ്പിയാനിലും പുൽവാമയിലും നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മുതലാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് ഭീകരരെ വധിച്ചു. എന്നാൽ രണ്ടു പേർ രക്ഷപെട്ടു. ഇവർ സമീപ പ്രദേശം വിട്ടുപോകാൻ സാദ്ധ്യതയില്ലാ ത്തതിനാൽ പ്രദേശം സൈന്യം വളഞ്ഞിരുക്കുകയാണ്. ഷോപ്പിയാനിലെ ജാൻ എന്ന തെരുവിലെ ഒരു പള്ളിയിൽ തമ്പടിച്ച ഭീകരരാണ് സൈന്യത്തിനെതിരെ വെടിയുതിർത്തത്.
രണ്ടാം ഏറ്റുമുട്ടൽ ഇന്ന് പുലർച്ചെയാണ് ആരംഭിച്ചത്. പുൽവാമയിലെ ത്രാൽ മേഖലയിൽ സൈന്യം 3 ഭീകരരെ വളഞ്ഞിരിക്കുകയാണ്. രണ്ടു ജില്ലകളിലേയും ഇന്റർനെറ്റ് സംവിധാന ങ്ങളടക്കം വിഛേദിച്ചുകൊണ്ടാണ് സൈന്യത്തിന്റെ നീക്കം.
















Comments