ലോകത്തെ പ്രമുഖ സംരംഭകരില്‍ ഒരാണ് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഇലോണ്‍ മസ്‌ക്. പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ്. വീഡിയോ ഗെയിം കളിക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തലച്ചോറിന്റെ ഇരുവശത്തും ഘടിപ്പിച്ച ചിപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാണ് കുരങ്ങ് വീഡിയോ ഗെയിം കളിക്കുന്നത്. വായ് കൊണ്ടും ഇരു കൈകകള്‍ കൊണ്ടുമാണ് കുരങ്ങന്റെ പ്രകടനം. ന്യൂറാലിങ്കിന്റെ സാങ്കേതികത ഉപയോഗിച്ച് കുരങ്ങിന്റെ തലച്ചോറിന്റെ ഇരുവശത്തുമാണ് ചിപ്പ് ഘടിപ്പിച്ചത്. ‘
ആദ്യം ജോയ്സ്റ്റിക് വെച്ചായിരുന്നു കുരങ്ങന്റെ കളി. പിന്നീട് ഒരു പഴം നല്‍കി. അതു കഴിച്ച ശേഷം ജോയ്സ്റ്റിക് മാറ്റി. എന്നാല്‍, പിന്നീട് അതേ ആവേശത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സജീവമാക്കി കുരങ്ങ് കളി തുടരുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.
ജോയ്സ്റ്റിക്ക്’ നീക്കാന്‍ നേരത്തെ പരിശീലനം നല്‍കിയിരുന്നുവെങ്കിലും അത് അഴിച്ചു വെച്ചിട്ടും കുരങ്ങ് കളി തുടരുന്നുണ്ട്. അതെ സമയം നേരത്തെയും കുരങ്ങില്‍ ചിപ്പ് ഘടിപ്പിച്ച് കളി ‘ജയിപ്പിക്കു’മെന്ന് മസ്‌ക് വാഗ്ദാനം ചെയ്തതാണെങ്കിലും വിജയകരമായി നടപ്പാക്കുന്നത് ഇതാദ്യമായാണ്. കുരങ്ങന് തന്റെ ഉല്‍പന്നം ഉപയോഗിച്ചാല്‍ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാനാകുമെന്ന് 2019 ല്‍ മസ്‌ക് അവകാശപെട്ടിരുന്നു. മോണിറ്ററിനു മുന്നിലിരുന്ന് ‘മൈന്‍ഡ് പോങ്’ ഗെയിമുമായി മല്ലിടുന്ന ‘പേജര്‍’ എന്ന കുരങ്ങ് എല്ലാ നീക്കങ്ങളും കൈകാര്യം ചെയ്യുന്നത് കാണുന്നവരില്‍ ഏറെ കൗതുകം ഉണ്ടാക്കുന്നു.
2016 ല്‍ മസ്‌ക് ആരംഭിച്ച ‘ന്യൂറാലിങ്ക്’ കമ്പനിയുടെ ഉല്‍പന്നം, പക്ഷാഘാതം സംഭവിച്ച മനുഷ്യര്‍ക്കും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കല്‍ എളുപ്പമാക്കുമെന്നാണ് കരുതുന്നത്.
Comments